'കൊറോനിൽ' എന്ന പേര് ഉപയോഗിക്കുന്നതിൽ പതഞ്‌ജലിക്ക് വിലക്കില്ല ; സുപ്രീം കോടതി

കൊറോണ വൈറസിന് പരിഹാരമെന്ന് യോഗ ഗുരു രാംദേവ് അവകാശപ്പെടുന്ന രോഗപ്രതിരോധ ബൂസ്റ്റർ 'കൊറോണിലിന്' വ്യാപാരമുദ്ര നൽകുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയർസ് എന്ന കമ്പനി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

പതഞ്‌ജലി പുറത്തിറക്കിയ ഇമ്യൂണിറ്റി ബൂസ്റ്റർ ഉൽ‌പ്പന്നത്തിന് 'കൊറോനിൽ' എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താതിൽ  മദ്രാസ് ഹൈക്കോടതിയെ അരുദ്ര ചോദ്യം ചെയ്തു. 1993 മുതൽ ‘കൊറോനിൽ’ എന്ന വ്യാപാരമുദ്ര തങ്ങളുടെ  ഉടമസ്ഥതയിലാണെന്ന് സാനിറ്റൈസറുകളും രാസവസ്തുക്കളും നിർമ്മിക്കുന്ന കമ്പനി അവകാശപ്പെട്ടു. ഈ കോവിഡ് കാലഘട്ടത്തിൽ, കൊറോനിൽ എന്ന വാക്ക് ഉപയോഗിക്കുന്നത് തടയുകയാണെങ്കിൽ, അത് ഉൽപ്പന്നത്തിനെ സാരമായി ബാധിക്കുമെന്നാണ്‌ സുപ്രീം കോടതി വിധിച്ചത്.

അരുദ്ര ഇനി മദ്രാസ് ഹൈക്കോടതിയിൽ കേസ് വാദിക്കും. രാം‌ദേവിന്റെ പതഞ്ജലി 'കൊറോനിൽ' എന്ന പേര് ഉപയോഗിക്കുന്നത് തടയാൻ ഹൈക്കോടതിയിൽ കേസ് നടത്താൻ അരുദ്ര എഞ്ചിനീയേഴ്‌സ് ലിമിറ്റഡിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More