സെക്രട്ടറിയേറ്റിൽ തീപിടുത്തം; അട്ടിമറിയാണെന്ന് പ്രതിപക്ഷം

സെക്രട്ടറിയേറ്റിൽ തീപിടുത്തം. പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോൾ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. അ​ഗ്നിശമന സേനയും സെക്രട്ടറിയേറ്റിലെ സുരക്ഷാ ഉദ്യോ​ഗസ്ഥരും ചേർന്ന് തീയണച്ചു. വൈകീട്ട് 5 മണിയോടെയാണ് തിപിടിച്ചത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണം.  കമ്പ്യൂട്ടറിൽ നിന്നാണ്തീപടർന്നത്. ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. അതേ സമയം പ്രധാന ഫയലുകൾ സുരക്ഷിതമാണെന്ന് പൊതുഭരണ സെക്രട്ടറി അറിയിച്ചു. ​ഗസ്റ്റ് ഹൗസ് റൂം ബുക്കിം​ഗുമായി ബന്ധപ്പെട്ട് ഫയലുകളാണ് നശിച്ചതെന്നും സെക്രട്ടറി അറിയിച്ചു. 

അതേ സമയം തീപിടുത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണ് നശിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അ​ദ്ദേഹം പറ‍ഞ്ഞത്. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More