രാഹുലിനെതിരായ പരസ്യ പ്രതികരണം ട്വീറ്ററില്‍ നിന്ന് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയില്ല എന്ന് രാഹുല്‍ നേരില്‍ വിളിച്ചു വിശദീകരിച്ചതോടെയാണ് തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ ട്വീറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസിലെ സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൂട്ടുകെട്ടുള്ളവരാണ് എന്നയിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാഹുലിന്റെ ആരോപണം കോണ്‍ഗ്രസില്‍ ശക്തമായ പ്രതിവാദങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുകയണെന്ന് ഗുലാം നബി ആസാദും അറിയിച്ചിരുന്നു.
എന്നാല്‍ കത്തെഴുതിയ നേതാക്കള്‍ ബിജെപിയുമായി ഒത്തുകളിച്ചെന്ന് താന്‍ ആരോണം ഉന്നയിച്ചില്ലെന്ന് രാഹുല്‍ നേരിട്ടു വിളിച്ചറിയിച്ചതായി കപില്‍ സിബല്‍ വ്യക്തമാക്കി.