ഏഴുകോടി രൂപ ചെലവിൽ ഐ.എച്ച്.ആർ.ഡിക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: ചാക്ക ബൈപാസ് ഹൈവേയ്ക്കു സമീപം സർക്കാർ അനുവദിച്ച 50 സെന്റ് സ്ഥലത്ത് ഏഴുകോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവ്വഹിച്ചത്. സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരം ചാക്കയിൽ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഐ.എച്ച്.ആർ.ഡി നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എച്ച്.ആർ.ഡി ശക്തിപ്പെടേണ്ടത് നാടിന്റെയാകെ ആവശ്യമാണെന്നും ഐ.എച്ച്.ആർ.ഡി.യെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മേയർ കെ.ശ്രീകുമാർ, ഡോ.ശശി തരൂർ എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് സ്വാഗതവും ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 7 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More