കീം 2020: ഈ മാസം 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍  കോഴ്സുകളിലേക്ക് അപേക്ഷ നല്‍കാനുള്ള സമയം ഈ മാസം 25-ന് തീരും. മെഡിക്കല്‍ / പാരാ മെഡിക്കല്‍, എഞ്ചിനീയറിംഗ് / ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി പരീക്ഷള്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 25-ന് മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ വെബ്സൈറ്റായ www.cee.kerala.gov.in-ല്‍ ലഭിക്കണം. അപേക്ഷയോടൊപ്പം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ  നിര്‍ബന്ധമായും  അപ്‌ലോഡ് ചെയ്യണം. മറ്റ് രേഖകള്‍ സമര്‍പ്പിക്കാന്‍  29-വരെ സമയമുണ്ട്.

എണ്‍പത്തോരായിരം അപേക്ഷകളാണ് ഇതിനകം അപ്‌ലോഡ് ചെയ്യപ്പെട്ടത്. അവസാന തീയതി കഴിയുമ്പോള്‍ ഇത് ഒരു ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകളിലും അനുബന്ധ രേഖകളിലും പിഴവ് വരുത്തിയവര്‍ക്ക്‌  അത്  തിരുത്തി നല്‍കാന്‍ ഒരവസരം കൂടി നല്‍കും. നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം അതത് വില്ലേജ് ഓഫീസറില്‍ നിന്ന് വാങ്ങിയതായിരിക്കണം. ജോലിയുമായി ബന്ധപ്പെട്ടു വാങ്ങിയ നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമല്ല.

പ്രവേശന പരീക്ഷാ  വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്  www.cee.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിലോ സമര്‍പ്പിച്ച അപേക്ഷകളിന്മേലൊ എന്തെങ്കിലും സംശയമുള്ളവര്‍  ഹെല്‍പ് ലൈന്‍ നമ്പരുകളായ 0471-2525300,155300, 2335523 എന്നിവയില്‍ ബന്ധപ്പെടുക.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More