രണ്ടേകാല്‍ ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2,28,800 രൂപ വിലവരുന്ന 2860 പാക്കറ്റ്  പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയില്‍ വച്ച് അറസ്റ്റ് ചെയ്തത്.

തെങ്കാശിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങികൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്‍പന നടത്തിവരികയാണിയാള്‍. തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള കാറില്‍ ഭക്ഷ്യവസ്തുക്കള്‍ നിറച്ച കാര്‍ട്ടണുകള്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പാക്കറ്റുകളുടെ ഏറ്റവും അടിയിലായി നിറച്ചു വിദഗ്ധമായാണ് കൊണ്ടുവരുന്നത്. ഭക്ഷ്യവസ്തുക്കള്‍ എന്ന് തോന്നിപ്പിക്കുന്നതിനായി പാക്കറ്റുകള്‍ക്കു മുകളില്‍ ജങ്ക് ഫുഡ് കവറുകള്‍ നിരത്തിയിട്ട നിലയിലായിരുന്നു.

സംസ്ഥാന അതിര്‍ത്തിയിലൂടെ ഇത്തരം അനധികൃത കടത്തു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് ഡാന്‍സാഫ് സംഘം നടത്തിയ നാളുകളായുള്ള  നിരന്തര നിരീക്ഷണത്തിലൊടുവിലാണ്  അറസ്റ്റ്. ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍  അറിയിച്ചു.

നിരോധിതപുകയില ഉത്പന്നങ്ങള്‍ വിറ്റുവരുന്ന കടകള്‍ കേന്ദ്രീകരിച്ചും അതിര്‍ത്തിപ്രദേശങ്ങളിലും റെയ്ഡുകളും പരിശോധനകളും തുടരുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ ലോക്ക്ഡൗണിന്റെ മറവില്‍ അനധികൃത കടത്തുകള്‍ ഉണ്ടാകാതെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തുവരുന്നതായും, ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.  ഡാന്‍സാഫ് സംഘത്തില്‍ എസ് ഐ ആര്‍ എസ് രെഞ്ചു, എ എസ് ഐ വില്‍സണ്‍, സി പി ഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു. പ്രതിക്കെതിരെ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Contact the author

Local Desk

Recent Posts

Web Desk 3 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 10 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More