സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഗ്രാമിന് 20 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,425 രൂപയായി. ഒരു പവൻ സ്വർണത്തിന് 35,400 രൂപയാണ് ഇന്നത്തെ വില. ഏതാനും ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഈവര്‍ഷംമാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില. ഒരു വർഷം കൊണ്ട് 10680 രൂപയും കൂടി. കഴിഞ്ഞ വർഷം 24,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യാ–ചൈന അതിർത്തിയിലെ പ്രശ്നങ്ങളും സ്വർണവില ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.