ഓൺലൈൻ ക്ലാസുകളിൽ ഹൈക്കോടതിക്ക് സംതൃപ്തി

കേരളത്തിലെ സർക്കാർ സ്കൂളുകളിലെ ഓൺക്ലാസുകളുടെ നടത്തിപ്പിൽ ഹൈക്കോടതിക്ക് സംതൃപ്തി. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി തീർപ്പാക്കി. ഓൺലൈൻ ക്ലാസുകൾ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് ആരംഭിച്ചതെന്ന് കാണിച്ച് കാസർകോട് സ്വദേശി സൗമ്യ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഓൺലൈൻ പഠനത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 41 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 872 പേർക്ക് മാത്രമാണ് ഓൺലൈൻ സൗകര്യം ഇല്ലാത്തത്. വിദൂര പ്രദേശങ്ങളിലുള്ള ആദിവാസി വിഭാ​ഗത്തിൽപ്പെട്ട കുട്ടികളാണിവരെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിൽ 90 ശതമാനം കുട്ടികൾക്കും സൗകര്യം ഒരുക്കിയെന്ന് ഹർജി പരി​ഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചു. ബാക്കിയുള്ള 10 ശതമാനത്തിന് 2 ദിവസത്തിനുള്ളിൽ  പഠന സൗകര്യം ഒരുക്കമെന്നും വ്യക്തമാക്കി.

സർക്കാറിന്റെ വിശദീകരണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തുകയും ഇത് സംബന്ധിച്ചുള്ള എല്ലാ ഹർജികളും തീർപ്പാക്കുകയും ചെയ്തത്. പഠനം സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഫോറങ്ങളിൽ പരാതി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വെല്ലുവിളിക്കിടെ എസ്എസ്എൽസി പരീക്ഷ മികച്ച രീതിയിൽ പൂർത്തിയാക്കിയ വിവരം സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിലും ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 13 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More