ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രം - മുഖ്യമന്ത്രി കെജ്രിവാള്‍

ഡല്‍ഹി: ഈ മാസം അവസാനത്തോടെ കൊവിഡ്‌ -19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആശുപത്രികളില്‍ പുതുതായി 15,000 കിടക്കകള്‍ കൂടി വേണ്ടി വരുമെന്നും ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഡോക്ടര്മാരടങ്ങിയ അഞ്ചംഗ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വാരത്തില്‍ നടത്തിയ പൊതുജനാഭിപ്രായത്തില്‍ ഭൂരിപക്ഷത്തിന്റെ നിര്‍ദ്ദേശവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.

ഡല്‍ഹിയില്‍ ചികിത്സ തേടിയെത്തുന്ന സംസ്ഥാനത്തിനു പുറത്തുള്ളവരെ സ്വകാര്യ ആശുപത്രികളിലും കേന്ദ്ര സര്ക്കാരിന്റെ അധീനതയിലുള്ള ആശുപത്രികളിലും ചികിത്സിക്കും. എന്നാല്‍ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളും ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളാല്‍ ഡല്‍ഹി ആശ്പത്രികള്‍ നിറഞ്ഞിരിക്കുകയാണ് - മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു. 

നാളെ (തിങ്കളാഴ്ച) മുതല്‍ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കും. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, ഷോപ്പിംഗ്‌ മാളുകള്‍, ഹോട്ടലുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Contact the author

Web desk

Recent Posts

National Desk 8 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 12 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More