ഗർഭിണിയായ ആന ചെരിഞ്ഞതിൽ ഒരാൾ കസ്റ്റഡിയിൽ

പാലക്കാട് മണ്ണാർക്കാട് ​ഗർഭിണിയായ ആന ചെരിഞ്ഞതിൽ ഒരാൾ  കസ്റ്റഡിയിൽ. മലപ്പുറം എടവണ്ണ സ്വദേശി വിൽസണാണ് പിടിയിലായത്. കർഷകനായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വനം വകുപ്പ് ഉദ്യാ​ഗസ്ഥരും പൊലീസും ഇയാളെ ചോദ്യം ചെയ്യുകയാണ്. രണ്ട് പേർ ഒളിവിലാണെന്ന് സൂചനയുണ്ട്. അമ്പലപ്പാറയിലെ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരാണ് ഇവർ. സ്ഫോടക വസ്തുക്കൾ പഴങ്ങളിൽ നിറച്ചുള്ള കെണി ഒരുക്കിയത് ഇവരാണെന്ന് വ്യക്തമായിട്ടുണ്ട്. വന്യ ജീവികളുടെ ശല്യം രൂക്ഷമാകുമ്പോൾ ഇത്തരത്തിൽ കെണി വെക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ  ആനയെ അപായപ്പെടുത്താൻ ഉദ്ദേശിച്ചല്ല കെണിവെച്ചതെന്ന് ഇവർ പറഞ്ഞു. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

ആന ചെരിഞ്ഞതിൽ പ്രതികളെ പിടിക്കാൻ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത അന്വേഷണ സംഘം വ്യാപകമായാണ് തെരച്ചിൽ നടത്തിയത്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിളിൽ കഴിച്ച് ​ഗർഭിണിയായ ആന ചെരിഞ്ഞത് ദേശീയ തലത്തിൽ തന്നെ വൻ വിവാദമായിരുന്നു. മെയ് 27 നായിരുന്നു സംഭവം

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 19 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More