നാളെ ജൂണ്‍ 1,അദ്ധ്യയനം ഓണ്‍ലൈനില്‍ ആരംഭിക്കും. ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നാളെ ജൂണ്‍ 1. സംസ്ഥാനത്ത് നാളെ ആധ്യയന വര്ഷം ഓണ്‍ലൈന്‍ ആയി ആരംഭിക്കും. പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ടൈം ടേബിള്‍ പുറത്തിറങ്ങി. നാളെ മുതലുള്ള ആഴ്ചയില്‍ ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇത് കാണാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ആഴ്ച പുന:സംപ്രേക്ഷണം നടത്തും. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ പുന:സംപ്രേക്ഷണം ഉണ്ടായിരിക്കും. 

ഏഷ്യാനെറ്റ്, കേരള വിഷന്‍, സിറ്റി ചാനല്‍ തുടങ്ങി കാബിള്‍ നെറ്റ് വര്‍ക്കുകളില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ ലഭിക്കും. ഇതിനു പുറമേ www.victers.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും സംപ്രേക്ഷണത്തിനു ശേഷം യുട്യുബ് ചാനല്‍ (youtube.com/kitsvicters) വഴിയും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകും. ഫേസ് ബുക്കില്‍ facebook.com/victers educhannel ല്‍ കാണാന്‍ കഴിയും. 

വീടുകളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനവും അനുഭവപ്പെടാതിരിക്കാന്‍ പൊതു വായനശാലകള്‍ ഉപയോഗപ്പെടുത്തി സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ചത്തെ ടൈം ടേബിള്‍ 

1.ഒന്നാം ക്ലസ്സുകാര്‍ക്ക് രാവിലെ 10.30 നും രണ്ടാം ക്ലാസ്സുകാര്‍ക്ക് 12.30  നും പൊതു വിഷയത്തിലാണ് ക്ലാസ്. മൂന്നാം ക്ലസ്സുകാര്‍ക്ക് ഒരുമണിക്ക് മലയാളം.4-ാം ക്ലസ്സുകാര്‍ക്ക് 1.30 ഇംഗ്ലീഷ് എന്നിങ്ങനെയാണ് ക്ലാസ്സുകള്‍.

2. യു.പി വിഭാഗത്തില്‍ 5,6,7 ക്ലസ്സുകാര്‍ക്ക് മലയാളം -2,00, 2.30, 3.00 എന്നീ സമയങ്ങളില്‍.

3. 8-ാം ക്ലസ്സുകാര്‍ക്ക് കണക്ക്, കെമിസ്ട്രി യഥാക്രമം 3.30, 4.00  മണി.

4. 9-ാം ക്ലസ്സുകാര്‍ക്ക് 4.30 - ഇംഗ്ലീഷ് , 5.00 - കണക്ക്.

5. 10-ാം ക്ലസ്സുകാര്‍ക്ക് 11- ഫിസിക്സ്,11 .30 - കണക്ക്,12- ബയോളജി. ഇത് മൂന്നും വൈകീട്ട് 5.30 മുതല്‍ പുന സംപ്രേഷണം ഉണ്ടായിരിക്കും.

6. പ്ലസ്ടു ക്ലസ്സുകാര്‍ക്ക് രാവിലെ 8.30 - ഇംഗ്ലീഷ്, 9.00 - ജ്യോഗ്രഫി, 9.30 - കണക്ക്, 10 - കെമിസ്ട്രി. ഈ നാല് വിഷയങ്ങളും വൈകീട്ട് 7 മണിമുതല്‍  പുന സംപ്രേഷണം ഉണ്ടായിരിക്കും.




Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 16 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More