ഫെയര്‍കോഡ് സിപിഎം സഹയാത്രികന്റെ കമ്പനി - ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവിതരനത്തിനു തെരഞ്ഞെടുത്ത ഫെയര്‍കോഡ്  സിപിഎം സഹയാത്രികന്റെ കമ്പനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഈ കമ്പനിയുടെ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഈ രംഗത്ത് പരിചയ സമ്പത്തുള്ള കമ്പനികളെ തഴഞ്ഞാണ്  ഫെയര്‍കോഡിനെ തെരഞ്ഞെടുത്തത്. ഇത് തികഞ്ഞ സ്വജനപക്ഷപാതമാനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഫെയര്‍കോഡ് ഒരു എസ്എംഎസിന് പൈസയാണ് ഈടാക്കുന്നത്. കമ്പനി 12 പൈസ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 15 നല്‍കുകയാണുണ്ടായത്. ഈ ഇനത്തില്‍ കമ്പനിക്ക് ആറു കോടി രൂപ അധികമായി ലഭിക്കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നു വ്യക്തമാക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മറ്റു കമ്പനികള്‍ ആവ്ശ്യപ്പെടാത്ത പല കാര്യങ്ങളും ഫെയര്‍കോഡ് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്. 284 ലക്ഷം രൂപ കമ്പനിക്ക് നല്‍കുന്നതിനു പുറമെ പ്രതിവര്‍ഷം രണ്ടു ലക്ഷം രൂപയും ജോലിക്കാര്‍ക്ക് പരിശീലന അലവന്‍സും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.



Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More