തൊഴില്‍ നിയമലംഘനം: ഐഎല്‍ഒ ഇന്ത്യയെ ആശങ്കയറിയിച്ചു

ഡല്‍ഹി: തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കാനും ഈ വിഷയത്തില്‍ രാജ്യാന്തര ജനസമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാനും വ്യക്തമായ സന്ദേശം നല്‍കണമെന്നാണ് ലോക തൊഴില്‍ സംഘടന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്  ഇന്ത്യന്‍ ട്രേഡ് യുനിയനുകള്‍ സംയുക്തമായി നല്‍കിയ പരാതിക്ക് മറുപടിയായാണ് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയരക്ടര്‍ ഗൈ റൈഡര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ് ,എഐടിയുസി തുടങ്ങി 10 ഓളം ട്രേഡ് യുണിയന്‍ സംഘടനകളുടെ സംയുക്ത സമിതിയാണ് ഐഎല്‍ഒ യെ സമീപിച്ചത്. 

രാജ്യത്ത് ഒഡിഷ, ആസാം, ബീഹാര്‍, അരുണാചല്‍ പ്രദേശ്‌, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വര്‍ദ്ധിപ്പിച്ചിരുന്നു.മധ്യപ്രദേശ് , ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏകപക്ഷീയമായി തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു. കര്‍ണാടകയാണ് ദക്ഷിണേന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനം. കര്‍ണാടക തൊഴില്‍ സമയം 10 മണിക്കൂറായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ്‌ വ്യാപനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്ന്നെടുക്കാനാണ് കോര്‍പ്പറേറ്റുകളുടെ ഒത്താശയോടെ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്ന് തൊഴിലാളി യുണിയനുകള്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 23 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More