അനില്‍ അംബാനി ചൈനയിലെ ബാങ്കുകള്‍ക്ക് 5500 കോടി നല്കണം - ബ്രിട്ടീഷ് കോടതി

ലണ്ടന്‍: റിലയന്‍സ് കമ്യുണിക്കേഷന്‍ എടുത്ത വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ചൈനയിലെ മൂന്നു ബാങ്കുകള്‍ക്കായി 5500 കോടി രൂപ നല്‍കണമെന്ന് ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. തുക നല്‍കാന്‍ 21 ദിവസത്തെ സാവകാശമാണ് കോടതി നല്‍കിയിരിക്കുന്നത്. എക്സിം ബാങ്ക് ഓഫ് ചൈന, ഇ സി ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കാണ് അനില്‍ അംബാനി ഇപ്പോള്‍ ബാധ്യതപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇത് അനില്‍ അംബാനി നേരിട്ടെടുത്ത വായ്പയല്ലെന്നും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ പേരില്‍ എടുത്ത കോര്‍പ്പറേറ്റ് വായ്പയാണെന്നും റിലയന്‍സ് വക്താവ് പറഞ്ഞു. എന്നാല്‍ ഈ വായ്പയില്‍ അനില്‍ അംബാനി വ്യക്തിപരമായി ഈടു നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

റിലയന്‍സ് കമ്മ്യൂണിക്കേഷന് ആഗോളതലത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഉള്ള കടങ്ങള്‍ ഒരുമിച്ച് ഈ മൂന്നു ബാങ്കുകളിലേക്ക് മാറ്റുകയാണ് ചെയ്തത് എന്നാണ് റിലയന്‍സിന്റെ വിശദീകരണം. കോടതി ഉത്തരവ് മറികടക്കാനുള്ള നിയമോപദേശം തേടുകയാണ് അനില്‍ അംബാനി.



Contact the author

Web Desk

Recent Posts

Web desk 2 weeks ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 4 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More