തൊഴിലുറപ്പിനു പണം: സ്വാഗതാര്‍ഹം, വായ്പാ നിബന്ധനയില്‍ ചര്‍ച്ച വേണം - തോമസ്‌ ഐസക്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടിയനുവദിച്ച കേന്ദ്രനടപടി സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ 5 -ാം ഘട്ട സാമ്പത്തിക പാക്കേജ് വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന ധനകാര്യമന്ത്രി. തൊഴിലുറപ്പ് കൂലി മുന്‍കൂറായി ജനങ്ങളുടെ കയ്യിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാപരിധി ഉയര്‍ത്തിയ നടപടിയും ധനമന്ത്രി സ്വാഗതം ചെയ്തു. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് 18,087 രൂപ വായ്പയെടുക്കാം. എന്നാല്‍ ഈ വായ്പ ആര്‍ ബി ഐയില്‍ നിന്നെടുക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വയ്പലഭികൂ. നിലവില്‍ എടുത്ത വായ്പക്ക് 9 ശതമാനം പലിശയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് - തോമസ്‌ ഐസക് പറഞ്ഞു. 

 ജി.എസ്.ടി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുള്ള വിഹിതം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ബജട്ടിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ചു ശതമാനം എടുക്കാന്‍ അനുവദിക്കണമെന്നും  സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More