'മതവിദ്വേഷത്തിന് കാത്തുനിന്നവർ എന്‍റെ വാക്കുകള്‍ അവസരമായെടുത്തു'; ഷെയ്ന്‍ നിഗം

ഷെയ്ൻ നിഗത്തിന്റെ പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്സിന്‍റെ പ്രമോഷനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പ്രതികരണവുമായി നടന്‍. തന്‍റെ അഭിമുഖം മുഴുവനായി കാണാതെ അത്‌ തെറ്റായി വ്യാഖ്യാനിക്കുകയാണ്. മതവിദ്വേഷത്തിന് കാത്തുനിന്നവർ എന്‍റെ വാക്കുകള്‍ അവസരമായി എടുത്തു. പക്ഷേ പ്രബുദ്ധരായ മലയാളികൾ അത്തരക്കാരെ അവജ്ഞയോടെ തള്ളുമെന്ന് ഷെയ്ന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.

"കഴിഞ്ഞ ദിവസത്തെ വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ, പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ട്. മഹിയും ഉണ്ണി ചേട്ടനും സുഹൃത്തുക്കളാണെന്നിരിക്കെ ചിലരത്‌ തെറ്റായ ദിശയിലേക്കെത്തിച്ചു. തുടര്‍ന്ന് മതവിദ്വേഷത്തിന് കാത്തു നില്‍ക്കുന്നവര്‍ എന്‍റെ വാക്കുകള്‍ അവസരമായെടുത്തത്‌ കൊണ്ടാണ് ഞാന്‍ ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അത്തരക്കാരെ തീര്‍ച്ചയായും പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം... ഇത്‌ ഷെയിന്‍ നിഗത്തിന്‍റെയും ഉണ്ണി മുകുന്ദന്‍റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്" ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

അഭിമുഖത്തില്‍ ഷെയ്നിനൊപ്പം മഹിമ നമ്പ്യാര്‍, ബാബുരാജ് എന്നിവര്‍ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍- ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍- ഉണ്ണി മുകുന്ദന്‍ ജോടിക്കും കുറേ ആരാധകരുണ്ടെന്നും താന്‍ രണ്ടാമത്തെ ജോടിയുടെ ആരാധികയാണെന്നും അവതാരിക പറഞ്ഞു. തനിക്കും മഹി - ഉംഫി ജോടിയാണ് ഇഷ്ടമെന്ന് ഷൈൻ  പറഞ്ഞതാണ് വിവാദമായത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Viral Post

30 വര്‍ഷം പഴക്കമുള്ള ബര്‍ഗര്‍

More
More
Viral Post

ഈ വനിതകള്‍ ചരിത്രം രചിക്കുകയാണ്; കാന്‍ വേദിയില്‍ തിളങ്ങിയ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

More
More
Viral Post

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി

More
More
Web Desk 3 weeks ago
Viral Post

ദുർമന്ത്രവാദം അഭിമാനത്തോടെ കൊണ്ടു നടന്നിരുന്ന ഇന്ത്യൻ ഗ്രാമം !

More
More
Web Desk 1 month ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More