മണിപ്പൂരിൽ മുൻ എംഎൽഎ അടക്കം നാല് ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേര്‍ന്നു

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ മുൻ എംഎൽഎ ഉൾപ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ യെയ്‌സ്‌കുൽ എംഎൽഎ ഇലങ്‌ബാം ചന്ദ് സിങ്, ബിജെപി നേതാവ് സഗോൽസെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മണിപ്പൂരിലെ നേതാക്കളുടെ കൂറുമാറ്റം ബിജെപിയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. തിങ്കളാഴ്ച ഇംഫാലിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് ഇവർ പാര്‍ട്ടി മാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ്‌ നേതാവും ലോക്സഭ സ്ഥാനാര്‍ഥിയുമായ ഡോ. അംഗോംച ബിമോൽ അകോയിജം നാലു പേരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണിപ്പൂര്‍ ഇന്ന് ഒരു നിര്‍ണ്ണായക ഘട്ടത്തിലാണെന്നും സംസ്ഥാനത്തെ ദുഷ്ട ശക്തികളില്‍ നിന്നും  സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്നും അംഗോംച ബിമോൽ അകോയിജം പറഞ്ഞു. ഇവിടെ സഞ്ചാര സ്വാതന്ത്രം നിയന്ത്രിക്കുന്നത് ഒരു തരത്തിലും അനുവധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മണിപ്പൂരിലെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും, കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയും ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയുമാണ് പാര്‍ട്ടി മാറ്റത്തിന് കാരണമെന്നും നേതാക്കള്‍ വ്യക്തമാക്കി. മണിപ്പൂരിലെ കേന്ദ്ര ഭരണത്തിനെതിരായ വികാരം ലോകസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 23 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More