വീരപ്പന്റെ മകള്‍ വിദ്യാറാണി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ: വീരപ്പന്റെ മകള്‍ വിദ്യാ റാണി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. നാം തമിഴർ കക്ഷിക്കായി മൈക്ക് ചിഹ്നത്തില്‍ കൃഷ്ണഗിരിയില്‍ നിന്നാണ് മത്സരിക്കുന്നത്. വീരപ്പന്‍-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യ. അഭിഭാഷകയായ വിദ്യാ റാണി 2020 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പക്ഷേ പാര്‍ട്ടിയില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനാല്‍ ബിജെപിയില്‍ നിന്ന് രാജി വെക്കുകയായിരുന്നു. തുടര്‍ന്ന് നാം തമിഴര്‍ കക്ഷിയില്‍ ചേര്‍ന്നു. ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയാണ് വിദ്യാ റാണി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്‍റെ അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കാനായിരുന്നു. എന്നാല്‍ അദ്ദേഹം അതിനായി തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. ഞാന്‍ രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ വിദ്യ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് നാം തമിഴർ കക്ഷി നേതാവ് സീമാൻ 40 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇവരുടെ സ്ഥാനാര്‍ഥികളില്‍ പകുതിയും വനിതകളാണ് എന്നതാണ് മറ്റെരു പ്രത്യേകത. 

നിയമത്തില്‍ ബിരുദമെടുത്ത വിദ്യാ റാണി കൃഷ്ണഗിരിയിൽ ഒരു സ്കൂൾ നടത്തുകയാണ്. വിദ്യയുടെ അമ്മ ടിവികെയുടെ പ്രവര്‍ത്തകയാണ്. തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലകളെ അടക്കിവാണ  വനം കൊള്ളക്കാരനായിരുന്നു വീരപ്പൻ. അദ്ദേഹം  2004 ഒക്ടോബറില്‍ പ്രത്യേക ദൗത്യ സേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 

Contact the author

National desk

Recent Posts

National Desk 8 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 14 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More