മരവിപ്പിക്കേണ്ടത് ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകള്‍- സച്ചിന്‍ പൈലറ്റ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസിന്റേതല്ല, തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയിലൂടെ വന്‍ തുക സമാഹരിച്ച ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കേണ്ടതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. റായ്പൂരില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'കേന്ദ്രസര്‍ക്കാരിന് ധാര്‍ഷ്ട്യമാണ്. അക്രമോത്സുകമായി പെരുമാറുന്ന കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പിലും ഇതേ രീതി തന്നെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. അത് തടയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിനിടെ എഐസിസി, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ് യു ഐ എന്നിവയുടെ ബാങ്ക് അക്കൗണ്ടുകള്‍ സീല്‍ ചെയ്യുകയും പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണ്. ഇത്തരം പ്രവൃത്തികള്‍ തടയാനും ഉടനടി നടപടികള്‍ സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടികളും നടത്താനാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'പാര്‍ട്ടി ഇരുട്ടില്‍ നില്‍ക്കുകയാണ്. നേതാക്കള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പോലും പണമില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുളള കോടതിയോ തെരഞ്ഞെടുപ്പുകമ്മീഷനോ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നത് വലിയ നുണയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 12 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More