ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

ജനീവ: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ആഗോള കാലാവസ്ഥാ സംഘടന (ഡബ്ല്യു എം ഒ). കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ആഗോള കാലാവസ്ഥയുടെ അവസ്ഥ' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഗോളതാപനം മൂലം ലോകം വലിയ ആപത്തിലേക്കാണ് നീങ്ങുന്നതെന്നും 2023-ല്‍ റെക്കോര്‍ഡ് അളവില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തളളിയതും കരയിലും വെളളത്തിലും ചൂടുയര്‍ന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഇതിന് കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുളള ലോകത്തിന്റെ ശ്രമം പോരെന്നും ആഗോളതാപനം ഈ നൂറ്റാണ്ടില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂട്ടായ ശ്രമം വേണമെന്നും ഡബ്ല്യു  എം ഒ പറഞ്ഞു. ഭൂമി ദുരിത മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നുവെന്നാണ് യുഎന്‍ സെകക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ഡബ്ല്യു എം ഒ സെക്രട്ടറി ജനറല്‍ സെലെസ്റ്റെസോളോ പറഞ്ഞു. ഭക്ഷ്യ ഭദ്രതയില്ലായ്മയും കുടിയേറ്റവും കൂടാനും അസമത്വം വര്‍ധിക്കാനും അത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 1 month ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 7 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 8 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More
Web Desk 9 months ago
Weather

ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി, സംസ്ഥാനത്ത് കനത്ത മഴ ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More