ലോക്‌സഭാ തെരഞ്ഞെടുപ്പ് : തിയതി നാളെ പ്രഖ്യാപിക്കും, പുതിയ ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിച്ചു

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതികൾ നാളെ പ്രഖ്യാപിക്കും.  നാളെ 3 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം നടത്തും. ജമ്മു കശ്മീർ, ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും നാളെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. പ്രഖ്യാപനം വന്നാൽ ഉടൻ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇന്ന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റിരുന്നു. 

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായി ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. ഇരുവരും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ്. നിയമ നീതി മന്ത്രാലമാണ് ഇവരെ തെരഞ്ഞെടുത്തതായി ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പാനലാണ് ഇരുവരെയും നിയമിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗ്യാനേഷ് കുമാര്‍ 1988-ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. കോ-ഓപ്പറേഷന്‍ വകുപ്പ് സെക്രട്ടറി,  പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ തസ്തികകള്‍ കൈകാര്യം ചെയ്യുന്നു. ഡോ സുഖ്ബീര്‍ സിങ് സന്ധു ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി വിരമിച്ചയാളാണ്. നാഷനല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ സെക്രട്ടറി എന്നീ സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. 

ഫെബ്രുവരിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗം അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷണനില്‍ രാജീവ് കുമാര്‍ മാത്രമായത്തോടെയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. നരേന്ദ്രമോദിക്കൊപ്പം ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും തെരഞ്ഞെടുപ്പ് പാനലിലെ അംഗമായിരുന്നു. എന്നാല്‍ കമ്മീഷണര്‍മാരെ തെരഞ്ഞെടുത്ത നടപടി ക്രമങ്ങളില്‍ അപാകതകളുണ്ടെന്ന് യോഗത്തിന് ശേഷം അധീര്‍ രഞ്ജൻ ചൗധരി ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 8 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More