കര്‍ഷകരുടെ 'റെയില്‍ റോക്കോ' സമരം ഇന്ന്; രാജ്യവ്യാപകമായി 4 മണിക്കൂര്‍ ട്രെയിന്‍ തടയും

ഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രെയിന്‍ തടയല്‍ സമരം ഇന്ന് നടക്കും. പഞ്ചാബിലും ഹരിയാനയിലുമുൾപ്പെടെ 60 സ്ഥലങ്ങളിലാണ് സമരം. രാജ്യവ്യാപകമായി ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ നാല് മണിക്കൂറാണ് റെയില്‍ പാളങ്ങള്‍ ഉപരോധിക്കുക. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. പ്രശ്നം രൂക്ഷമാകാതിരിക്കാന്‍  സര്‍ക്കാര്‍ സ്ഥലത്ത് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

ഫെബ്രുവരി 13-നായിരുന്നു പഞ്ചാബിൽ നിന്ന് ദില്ലി ചലോ മാർച്ച് ആരംഭിച്ചത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക ലോണുകള്‍ എഴുതി തള്ളുക തുടങ്ങിയവയായിരുന്നു കര്‍ഷകരുടെ ആവശ്യങ്ങള്‍. ചുരുങ്ങിയ താങ്ങുവിലയ്ക്ക് പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ മാത്രം സംഭരണം ഏറ്റെടുക്കാമെന്ന കേന്ദ്രം നിർദേശം തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കർഷകർ സമരം ശക്തമാക്കുന്നത്. എല്ലാ വിളകള്‍ക്കും താങ്ങുവില നൽകണം എന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ അങ്ങനെ ചെയ്യാന്‍ വന്‍ തുക മുടക്കേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ വാദം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റെയിൽ റോക്കോ സമരത്തിന്റെ ഭാഗമായി നൂറു കണക്കിന് കര്‍ഷകര്‍ റെയില്‍ പാളങ്ങളില്‍ കുത്തിയിരിക്കുമെന്ന് കര്‍ഷക സംഘടനകൾ അറിയിച്ചു. സമരം മൂലം ഇൻ്റർസിറ്റി, അന്യസംസ്ഥാന ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്നാണ് കരുതുന്നത്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കർണാടക, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടാകും. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 16 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More