ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ 70 കിലോമീറ്റര്‍ ഓടിയ സംഭവത്തില്‍ സ്‌റ്റേഷന്‍ മാസ്റ്ററെ പിരിച്ചുവിട്ടു. കത്വ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ത്രിവേണി ലാല്‍ ഗുപ്ത, സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എഞ്ചിനീയര്‍മാരായ സന്ദീപ് കുമാര്‍ (ലോക്കോ പൈലറ്റ്), പ്രദീപ് കുമാര്‍ (അസി. ലോക്കോ പൈലറ്റ്), പോയിന്റ്‌സ്മാന്‍ മുഹമ്മദ് സമി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഫെബ്രുവരി 15-ന് രാവിലെ ഏഴുമണിയോടെയാണ് ജമ്മു കശ്മീരില്‍ ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത്. ജമ്മുവിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന 14806R എന്ന ചരക്ക് ട്രെയിനാണ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചത്. റെയില്‍വേ അധികൃതരുടെ ശ്രമഫലമായി ട്രെയിന്‍ പഞ്ചാബിലെ മുകേരിയനില്‍ വെച്ച് നിര്‍ത്താന്‍ സാധിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്കോ പൈലറ്റ് ഹാന്‍ഡ് ബ്രേക്കിടാതെ ചായ കുടിക്കാനായി ട്രെയിനില്‍ നിന്നും ഇറങ്ങി. അതിനിടെ ട്രെയിന്‍ നീങ്ങുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.