ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ 70 കിലോമീറ്റര്‍ ഓടിയതായി റിപ്പോര്‍ട്ട്. ജമ്മുവിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചത്. റെയില്‍വേ അധികൃതരുടെ ശ്രമഫലമായി ട്രെയിന്‍ പഞ്ചാബിലെ മുകേരിയനില്‍ വെച്ച് നിര്‍ത്താന്‍ സാധിച്ചു. തലനാരിഴയ്ക്ക് വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അറിയിച്ചു. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്ന് (ഞായറാഴ്ച്ച) രാവിലെ 7.10 ഓടെയായിരുന്നു സംഭവം. ജമ്മുവിലെ കത്വയില്‍ നിര്‍ത്തിയിട്ട 14806R എന്ന ട്രെയിനാണ് ലോക്കോ പൈലറ്റില്ലാതെ ഓടിയത്. ലോക്കോ പൈലറ്റ് ഹാന്‍ഡ് ബ്രേക്കിടാതെ ചായ കുടിക്കാനായി ട്രെയിനില്‍ നിന്നും ഇറങ്ങി. അതിനിടെ ട്രെയിന്‍ നീങ്ങുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോക്കോ പൈലറ്റിനെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 14 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More