രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ഭയം തോന്നുന്നു- സംവിധായകന്‍ ജിയോ ബേബി

രാജ്യത്ത് സിനിമകള്‍ക്കുമേല്‍ രാഷ്ട്രീയപരമായും മതപരമായും നടക്കുന്ന സെന്‍സര്‍ഷിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സംവിധായകന്‍ ജിയോ ബേബി. ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഭയം തോന്നുന്നുവെന്നും സെന്‍സറിംഗ് സംവിധായകരെയോ നിര്‍മ്മാതാക്കളെയോ മാത്രമല്ല അഭിനേതാക്കളെയും ബാധിക്കുന്നതാണെന്നും ജിയോ ബേബി പറഞ്ഞു. പിടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'അടുത്തിടെ ഒരു ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുണ്ടായതിനെത്തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോം പിന്‍വലിച്ചിരുന്നു. അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. അത് സിനിമയ്‌ക്കോ അഭിനേതാക്കള്‍ക്കോ സമൂഹത്തിനോ നല്ലതല്ല. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. ഞാന്‍ സിനിമാ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് 2007-ല്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തു. സീക്രട്ട് മൈന്‍ഡ്‌സ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. സ്വവര്‍ഗാനുരാഗികളെക്കുറിച്ചായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ആ സിനിമയുടെ പേരില്‍ എന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു'- ജിയോ ബേബി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി എന്ന ചിത്രം വിവാദമായതിനുപിന്നാലെ നെറ്റ്ഫ്‌ളിക്‌സ് അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി മാംസം കഴിക്കുകയും ഹിജാബ് ധരിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങള്‍ക്കാധാരം. സിനിമ പിന്‍വലിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നയന്‍താര രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More