സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തളളി; ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ജയിലിലേക്ക്‌

ഡല്‍ഹി: കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജനുവരി 21-ന് മുഴുവന്‍ കുറ്റവാളികളും ജയിലിലെത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 11 പ്രതികളില്‍ 10 പേരും സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹർജികൾ കോടതിക്കു മുന്നിലെത്തിയത്. 

കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ശീതകാല വിളവെടുപ്പ്, ആരോഗ്യസ്ഥിതി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളാണ് പ്രതികൾ സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട ഗുജറാത്ത്‌ സര്‍ക്കാരിന്റെ നടപടി ജനുവരി 8-ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2002-ലെ ഗുജറാത്ത് കലാപത്തിനിടെ അന്ന് 21 വയസുകാരിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലാണ് നിര്‍ണായക വിധി. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More