മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച പദപ്രയോഗം കൃത്യം- എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച തന്റെ പദപ്രയോഗം കൃത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഗ്നി എന്നതിനു പകരമാണ് സൂര്യന്‍ എന്ന് ഉപയോഗിച്ചതെന്നും വീരാരാധന മാര്‍ക്‌സിസത്തോട് മാത്രമേയുളളുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 'വീരാരാധന പലതരത്തില്‍ പ്രകടിപ്പിക്കാറുണ്ട്. ലെലിനോടും സ്റ്റാലിനോടുമെല്ലാം അത്തരത്തില്‍ വീരാരാധന പ്രകടിപ്പിച്ചിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും എംടി വാസുദേവന്‍ നായരുടെ പരാമര്‍ശത്തിന്റെ പേരിലുണ്ടായ വിവാദവുമെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 'എംടി 1998-ലാണ് ഇക്കാര്യം ആദ്യമായി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചല്ല. ഈ കാര്യങ്ങള്‍ എല്ലാ കാലത്തും പ്രസക്തമാണ്. ഏത് വിമര്‍ശനവും പരിശോധിക്കാന്‍ സിപിഎം തയ്യാറാണ്'- എംവി ഗോവിന്ദന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഏത് അന്വേഷണവും വരട്ടെ, നേരിടാന്‍ ഭയമില്ല എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 19 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More