സുരക്ഷാവീഴ്ച്ചയില്‍ അമിത്ഷാ മറുപടി പറയുന്നതുവരെ സഭ പ്രവര്‍ത്തിക്കില്ല- ജയ്‌റാം രമേശ്

ഡൽഹി: പാർലമെന്റിലെ സുരക്ഷാവീഴ്ച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന ഇറക്കുന്നതുവരെ സഭ പ്രവർത്തിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ്. സുരക്ഷാവീഴ്ച്ചയിൽ മറുപടി പറയുന്നതിൽ നിന്ന് അമിത് ഷാ ഒളിച്ചോടുകയാണെന്നും അതീവ ഗൗരവമുളള വിഷയമായതിനാൽ ആഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'പാർലമെന്റ് പ്രവർത്തിക്കണമെന്നുതന്നെയാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാവീഴ്ച്ചയിൽ മറുപടി നൽകുന്നതിൽ നിന്ന് ഒളിച്ചോടുകയാണ്. ഇത് വളരെ ഗൗരവമുളള വിഷയമായതിനാൽ അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പാർലമെന്റിന് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ഒരു വാർത്താ ചാനലിനോട് സംസാരിച്ചു. എന്നാൽ സഭയ്ക്കുളളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാകുന്നില്ല'-ജയ്‌റാം രമേശ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അക്രമത്തിൽ ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് പങ്കുളളതിനാലാണ് അമിത് ഷാ പാർലമെന്റിൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് ഗുരുതരമായ കുറ്റമായതിനാലാണെന്നും പാർലമെന്റിലെ സുരക്ഷാവീഴ്ച്ചയെ ബിജെപി നിസാരവത്കരിക്കുകയാണെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 11 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More