പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; അരവിന്ദ് കെജ്‌റിവാളിനും പ്രിയങ്കാ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷണല്‍ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പരാമർശം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇരുവരോടും കാരണം വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. 

ചൊവ്വാഴ്ച അയച്ച കാരണം കാണിക്കൽ നോട്ടീസിന് വ്യാഴാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ ഒദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് അടിസ്ഥാനമാക്കിയാണ് കെജ്രിവാളിന് നോട്ടീസയച്ചത്.  'പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടിയല്ല വ്യവസായികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്' എന്നാണ് ആം ആദ്മി പാർട്ടി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.  മോദിയും അദാനിയുമൊത്തുളള വീഡിയോയും എഎപി എക്സിൽ പങ്കുവെച്ചിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം പാർട്ടിക്കെതിരെ നടപടിയെടുക്കണമെന് ബിജെപിയുടെ ആവശ്യം. എന്നാൽ 2015-ലെ ശ്രേയ സിം​ഗാൽ കേസിൽ ഈ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. നവംബർ 10-ന് മധ്യപ്രദേശിലെ സാൻവറിൽ നടത്തിയ പ്രസംഗത്തിൽ 'മോദി രാജ്യം വൻകിട വ്യവസായികൾക്ക് നൽകി'യെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രിയങ്കയ്ക്കും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും അയച്ച നോട്ടീസുകൾക്ക് പിഴ ചുമത്താണോ കുറ്റവിമുക്തരാക്കാണോ എന്നതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയും തീരുമാനമെടുത്തിട്ടില്ല. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More