ലീഗിനെ കോണ്‍ഗ്രസിന് സംശയം, ഞങ്ങള്‍ക്ക് എല്ലാവരോടും സ്‌നേഹം മാത്രം- ഇപി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് മുസ്ലീം ലീഗിനെ സംശയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് എന്തുചെയ്യുന്നു, എവിടെ പോകുന്നു എന്ന് അന്വേഷിച്ച് നടക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ലീഗ് നേതാവിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരായ തങ്ങള്‍ക്ക് എല്ലാവരോടും സ്‌നേഹമാണെന്നും ഇപി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമൊക്കെ അടുത്തകാലത്തായി ഇടതുമുന്നണിക്കും സിപിഎമ്മിനുമൊക്കെ നല്ല സ്‌നേഹമാണല്ലോ, അതെന്തുകൊണ്ടാണ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇപിയുടെ മറുപടി. 'ഞങ്ങള്‍ക്ക് എല്ലാവരോടും സ്‌നേഹമാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണ്. മനുഷ്യസ്‌നേഹികളാണ്. എല്ലാ പ്രശ്‌നങ്ങളിലും മനുഷ്യനുവേണ്ടിയുളള നിലപാട് സ്വീകരിക്കുന്നവരാണ്. കുഞ്ഞാലിക്കുട്ടി എംവിആര്‍ ട്രസ്റ്റിന്റെ സെമിനാറില്‍ പങ്കെടുക്കുന്നതിനെ എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഭയപ്പെടുന്നത്? കോണ്‍ഗ്രസ് വല്ലാത്ത ഭയപ്പാടിലാണ്. കോണ്‍ഗ്രസിന് മുസ്ലീം ലീഗിനെ വിശ്വാസമില്ല. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ലീഗിന്റെ നേതാവിന്റെ വസതിയിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് രാവിലെ പോകുന്നു, ഉച്ച കഴിയുമ്പോള്‍ വേറൊരു നേതാവ് പോകുന്നു. വൈകുന്നേരമാകുമ്പോള്‍ വേറെ നേതാക്കള്‍ പോകുന്നു. ഇത്രമാത്രം ദുര്‍ബലതയാണ് കോണ്‍ഗ്രസ് കാണിച്ചുകൊണ്ടിരിക്കുന്നത്'- ഇപി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎമ്മിന് ഒരു ദുര്‍ബലതയുമില്ലെന്നും ഇപ്പോള്‍ കേരള രാഷ്ട്രീയമാകെ ഇടതുമുന്നണിക്ക് അനുകൂലമാണെന്നും ഇപി പറഞ്ഞു. 'കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ അസംതൃപ്തരായുളള കക്ഷികളും ബഹുജനങ്ങളും യുഡിഎഫിലുണ്ട്. അത് ഭയന്നാണ് അവരിപ്പോള്‍ മുസ്ലീം ലീഗിന്റെ പുറകെ പോവുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ജയിക്കില്ല. ലീഗ് ഒറ്റയ്ക്കുനിന്നാല്‍ ജയിക്കുന്ന കുറേ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. കോണ്‍ഗ്രസ് പ്രബല ശക്തിയൊന്നുമല്ല. അത് ലീഗിനറിയാം. മുസ്ലീം ലീഗിന്റെ സഹായംകൊണ്ട് കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More