എംവിആര്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി

കോഴിക്കോട്: എം വി രാഘവന്‍ ഓര്‍മ്മദിനത്തോടനുബന്ധിച്ച് എംവിആര്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിപിഎം അനുകൂല നിലപാടുളള ട്രസ്റ്റിന്റെ പരിപാടിയില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവ് പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം. കേരള നിര്‍മ്മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ ഇന്ന് കണ്ണൂര്‍ വെച്ച് നടക്കുന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായിട്ടായിരുന്നു കുഞ്ഞാലിക്കുട്ടി പങ്കെടുക്കേണ്ടിയിരുന്നത്. 

'ഇന്ന് കണ്ണൂരില്‍വെച്ച് നടക്കുന്ന എംവിആര്‍ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിന്റെ മകന്‍ നികേഷ് കുമാര്‍ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എംവിആറുമായുളള അടുപ്പംവെച്ച് വരാമെന്ന് ഞാന്‍ സമ്മതിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു. എംവിആറിന്റെ പേരിലുളള പരിപാടിയെ ഒരു വിവാദത്തിനും ചര്‍ച്ചയ്ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുക്കാനാവാത്ത സാഹചര്യം അതീവ ദുഖത്തോടെ സംഘാടകരെ അറിയിച്ചിട്ടുണ്ട്. അനുസ്മരണ പ്രഭാഷണം അയച്ചുകൊടുക്കുകയും ചെയ്തു'-പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറേക്കാലമായി സിഎംപിയിലെ രണ്ട് വിഭാഗങ്ങള്‍ വെവ്വേറെയായാണ് എംവിആര്‍ അനുസ്മരണ പരിപാടി നടത്തുന്നത്. ഇതില്‍ അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിച്ചു. ഇവരുടെ നേതൃത്വത്തിലാണ് എംവിആര്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. എംവി നികേഷ് കുമാറടക്കമുളളവര്‍ ഈ ട്രസ്റ്റിലെ അംഗങ്ങളാണ്. അതേസമയം, യുഡിഎഫ് ഘടകകക്ഷിയായ സിഎംപി (കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി) സംഘടിപ്പിക്കുന്ന എംവിആര്‍ അനുസ്മരണ പരിപാടിയിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. ദുബായില്‍ നടക്കുന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടി വിട്ടുനില്‍ക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More