ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയുമൊന്നുമാകാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ട്- അഡ്വ. ഹരീഷ് വാസുദേവന്‍

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. തനിക്കിഷ്ടമല്ലാത്ത ചോദ്യം ചോദിച്ച സ്ത്രീയെ 'മോളെ' എന്നൊക്കെ വിളിച്ച് Patronising നടത്തി അടിമുടി ഉഴിഞ്ഞുനോക്കി അവരുടെ ദേഹത്ത് കൈവയ്ക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും കൃത്യമായി താല്‍പ്പര്യമില്ലായ്മ പ്രകടിപ്പിച്ച, പിന്നിലേക്ക് മാറി രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ ഏന്തി വലിഞ്ഞ് തൊടാന്‍ ശ്രമിച്ചെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. സ്‌നേഹംകൊണ്ടല്ലേ എന്നും മോളെപ്പോലെ തോന്നീട്ടല്ലെ എന്നും ന്യായീകരിക്കുമ്പോള്‍ ഇരകള്‍ പോലും അമ്പരന്നുപോകുമെന്നും ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപ്പെടാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്

sexual harassment നേപ്പറ്റി പഠിപ്പിക്കുമ്പോൾ Unwelcome Touch എന്നൊരു പദമുണ്ടല്ലോ. Unwelcome touch എന്നതിന് ഉദാഹരണമായി പോലീസ് ട്രെയിനിങ് കോളേജിലും ലോ കോളേജുകളിലും ജുഡീഷ്യൽ അക്കാദമിയിലും ഒക്കെ പ്രസന്റേഷനിൽ ഉൾപ്പെടുത്താവുന്നതാണ് സുരേഷ്‌ഗോപിയുടെ ഷിദയ്ക്ക് നേരേ ഇന്നുണ്ടായ സ്പര്ശനം. തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്ന സ്ത്രീയെ 'മോളേ' എന്നൊക്കെ വിളിച്ച് Patronising നടത്തി അടിമുടി ഉഴിഞ്ഞു നോക്കി അവരുടെ ദേഹത്ത് കൈവെയ്ക്കുന്നു. പിന്നിലേക്ക് മാറി രക്ഷപ്പെടാൻ ശ്രമിക്കുന്ന, കൃത്യമായി താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന സ്ത്രീയെ ഏന്തി വലിഞ്ഞു തൊടാൻ ശ്രമിക്കുന്നു. തൊഴിലിന്റെ ഭാഗമായി മൈക്ക് നീട്ടി വീണ്ടും അടുത്തുവരുന്ന ഷിദയ്ക്ക് നേരെ വീണ്ടും അങ്ങോട്ട് ചെന്ന് ദേഹത്ത് കൈവെയ്ക്കുന്നു. ഷിദ അത് ബലമായി എടുത്തു മാറ്റുന്നു. 

ഈ patronising നൊരു സൗകര്യമുണ്ട്. "അയ്യോ അയാൾ സ്നേഹം കൊണ്ടല്ലേ, മോളെപ്പോലെ തോന്നിയിട്ടല്ലേ എന്നൊക്കെ ജെണ്ടർ സെന്സിറ്റിവിറ്റി തൊട്ടുതീണ്ടിയിട്ടില്ലത്ത ചിലപാട്രിയാർക്കിയൽ ഊളകളെക്കൊണ്ട് ന്യായീകരണം  പറയിപ്പിക്കാനും "ഏട്ടൻ പാവാടാ" വിളിപ്പിക്കാനും പറ്റും. സിമ്പതി കിട്ടും. പാവം ഇരകൾ പോലും ആദ്യമൊന്നു അമ്പരക്കും. Sexual ഉദ്ദേശത്തിലാണ് കൈവെയ്ക്കുന്നത് എന്നല്ല ഇപ്പറഞ്ഞതിന്റെ അർഥം. എതിര്ലിംഗത്തിൽ പെട്ട ആളിനെ ശാരീരിക അധികാരമുപയോഗിച്ച് നിശബ്ദമാക്കാനും ഒരു സ്പര്ശനം ഉപയോഗിക്കാം. ഇരയ്ക്ക് മേൽ മാനസിക അധീശത്വം നേരിടുന്ന പരിപാടിയാണ് unwelcome physical contact.

ഷിദയുടെ തൊഴിലിടമാണ് അത്. ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ, ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപെടാതെ ജോലി ചെയ്യാനുള്ള അവകാശം ഷിദയ്ക്കുണ്ട്. ഓരോ സ്ത്രീയ്ക്കും ഉണ്ട്. 

സുരേഷ്‌ഗോപി ഷിദയോട് മാപ്പ് പറയണം.

അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്ത് തൊടരുത്.

Just Remember that.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 weeks ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 weeks ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 weeks ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 weeks ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 weeks ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More