ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അതിനേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്- ജോസ് കെ മാണി

കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അത് നിര്‍വഹിക്കുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് നിലവില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ് എംപി. 

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ തോമസ് ചാഴിക്കാടന് വീണ്ടും അവസരം നല്‍കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഡിഎഫില്‍ കോണ്‍ഗ്രസ് കോട്ടയം മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഒരു വിഭാഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യമുന്നയിക്കുന്നുണ്ട്. ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പി ജെ ജോസഫിനെ മത്സരിപ്പിക്കണമെന്നുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 12 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More