നിമിഷപ്രിയയുടെ മോചനം: കേന്ദ്ര ഇടപെടൽ തേടി മാതാവ് ഹർജി നൽകി

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍ തേടി കുടുംബം. ചര്‍ച്ചയ്ക്കായി യെമനില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഹര്‍ജി നാളെ പരിഗണിച്ചേക്കും. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. 

2017 ജൂലൈ 25-നാണ് തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് തലാല്‍ തന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നും ആത്മരക്ഷാര്‍ത്ഥമാണ് കൊലപ്പെടുത്തിയത് നിമിഷപ്രിയയുടെ വാദം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹര്‍ജികളെല്ലാം യെമന്‍ കോടതി തളളിയിരുന്നു. സ്ത്രീയെന്ന പരിഗണന കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോടതി വിധി എതിരാവുകയായിരുന്നു. കഴിഞ്ഞ മാസം തന്റെ ജീവന്‍ രക്ഷിക്കാന്‍ എത്രയുംവേഗം ഇടപെടണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതിക്കും കത്തെഴുതിയിരുന്നു. നിമിഷയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവെച്ചതോടെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പുനല്‍കിയാല്‍ മാത്രമേ മോചനം സാധ്യമാകൂ. ഏതുനിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന സാഹചര്യത്തിലാണ് നിമിഷപ്രിയ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 9 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More