മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ ചിത്രം യാത്രയുടെ രണ്ടാംഭാഗം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യാത്ര വൈ എസ് ആറിന്റെ കഥ പറഞ്ഞപ്പോള്‍ യാത്ര 2 അദ്ദേഹത്തിന്റെ മകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക എന്നാണ് റിപ്പോര്‍ട്ട്. യാത്രയില്‍ വൈഎസ്ആറായി വേഷമിട്ടത് നടന്‍ മമ്മൂട്ടിയാണ്. യാത്ര 2-ല്‍ ജഗന്‍മോഹനെ അവതരിപ്പിക്കുക തമിഴ് താരം ജീവയായിരിക്കും.  മമ്മൂട്ടിയും ജീവയും ഒന്നിച്ചുളള ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുളളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജീവ മമ്മൂട്ടിയുടെ മകനായി അഭിനയിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. യാത്ര 2-ല്‍ ചെറിയ ഒരു ഭാഗത്ത് മാത്രമായിരിക്കും മമ്മൂട്ടി ഉണ്ടാവുക എന്ന തരത്തിലുളള സൂചനകളും പുറത്തുവരുന്നുണ്ട്.  2004-ല്‍ വൈഎസ്ആര്‍ നയിച്ച 1475 കിലോമീറ്റര്‍ പദയാത്രയായിരുന്നു യാത്രയുടെ ഇതിവൃത്തം.  മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്തത്. യാത്ര 2-ന്റെ രചനയും സംവിധാനവും മഹി വി രാഘവ് തന്നെയാണ്. 2024 ഫെബ്രുവരി എട്ടിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Contact the author

Entertainment Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More