47-ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്‌

തിരുവനന്തപുരം: 47-ാമത് വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 'ജീവിതം ഒരു പെന്‍ഡുലം' എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കാണ് അവാര്‍ഡ്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27-ന് പുരസ്‌കാരം സമ്മാനിക്കും. അതേസമയം, വയലാര്‍ അവാര്‍ഡ് വൈകിയെത്തിയ പുരസ്‌കാരമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും ജനങ്ങള്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

'വയലാര്‍ അവാര്‍ഡ് മനപ്പൂര്‍വ്വം വൈകിച്ചതാണ്. എന്റെ ആത്മകഥയ്ക്ക് പുരസ്‌കാരം തരാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്റെ കവിതയും ഗാനങ്ങളും ആത്മകഥയും എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എന്റെ മുപ്പത്തിയൊന്നാമത്തെ വയസില്‍ എനിക്ക് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് തരാന്‍ തീരുമാനിച്ചു. അപ്പോള്‍ മലയാളത്തിലെ ഒരു മഹാകവി പോയി അത് വെട്ടിക്കളഞ്ഞിട്ട് അവന്‍ ആദ്യം അക്ഷരങ്ങള്‍ മുഴുവന്‍ പഠിച്ചിട്ട് കൊടുക്കാം എന്ന് പറഞ്ഞു. മൂന്നുനാലു തവണ വയലാര്‍ അവാര്‍ഡ് തരാന്‍ തീരുമാനിച്ചിട്ട് മനപ്പൂര്‍വ്വം തരാതിരുന്നതാണ്. അത് തുറന്നുപറയാന്‍ എനിക്കൊരു മടിയുമില്ല'- ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വൈകിയാണെങ്കിലും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീകുമാരന്‍ തമ്പി. ആയിരത്തിലധികം സിനിമകള്‍ക്ക് പാട്ടെഴുതിയതിന് പുറമെ 85 സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 30 സിനിമകള്‍ സംവിധാനം ചെയ്യുകയും ഇരുപതോളം സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More