രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെ എതിര്‍ക്കില്ല- ഡി രാജ

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സി പി ഐ ദേശീയ നേതൃത്വം. പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഓരോ പാര്‍ട്ടിക്കും അവകാശമുണ്ടെന്നും സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

'ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണ്. പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാവുകയുളളു. ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് ഇന്ത്യാ മുന്നണിയുടെ ലക്ഷ്യം'- ഡി രാജ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുന്നതിനെതിരെ സി പി ഐ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് സഖ്യം രൂപീകരിച്ച പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സി പി ഐയ്‌ക്കെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഒരു കാരണവശാലും രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കരുതെന്നുമാണ് പി സന്തോഷ് കുമാര്‍ എംപി പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 9 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More