'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

ഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപി എംപി രമേശ് ബിധുരി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ബിഎസ്പി എംപി ഡാനിഷ് അലിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പം ഡാനിഷിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. 'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട' എന്നാണ് ഡാനിഷ് അലിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ സമൂഹമാധ്യങ്ങളില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തനിക്ക് ആശ്വാസം നല്‍കിയെന്നും ഒറ്റയ്ക്കല്ലെന്ന് തോന്നിയെന്നും ഡാനിഷ് അലി മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങള്‍ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്ന എല്ലാവരും കൂടെയുണ്ടെന്നും രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞെന്നും ഡാനിഷ് അലി കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റില്‍ ചാന്ദ്രയാന്‍-3 ന്റെ വിജയചര്‍ച്ചകള്‍ക്കിടെയാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി ഒരു നായയെപ്പോലെ മരിക്കണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് ബിധുരി പ്രസംഗത്തിനിടെ പറഞ്ഞപ്പോള്‍ എന്തിനാണ് ബഹുമാന്യനായ പ്രധാനമന്ത്രിയെ താങ്കള്‍ അധിക്ഷേപിക്കുന്നതെന്ന് ഡാനിഷ് അലി ചോദിച്ചു. ഇതോടെയാണ് ബിധുരി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഭീരകവാദി,  തീവ്രവാദി (ആതങ്കവാദി, ഉഗ്രവാദി), ചേലാകര്‍മ്മം നടത്തിയവന്‍, മുല്ല, പിമ്പ് എന്നൊക്കെയാണ് ബിജെപി എംപി ഡാനിഷ് അലിയെ വിളിച്ചത്. ഈ മുല്ലയെ പുറത്തേക്ക് എറിയൂ എന്നും അയാള്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ലമെന്റില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ എംപിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെ ഇയാള്‍ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രമേശ് ബിധുരിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്ത സ്പീക്കര്‍ നടപടികള്‍ താക്കീതില്‍ ഒതുക്കി. എംപിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കില്‍ മാപ്പുപറയുന്നുവെന്ന് ലോക്‌സഭാ ഉപനേതാവ് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More