ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചിട്ടില്ല, എന്റെ ജാതിയും നിറവുമാണ് ഇവരുടെ പ്രശ്‌നം- വിനായകന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ നടത്തിയ പ്രസ്താവനയ്ക്കുശേഷം സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. ഇതെല്ലാം പണ്ടുമുതലേ പലരും ചെയ്യുന്നതാണെന്നും തന്റെ നിറവും ജാതിയുമൊക്കെയാണ് അവരുടെ പ്രശ്‌നമെന്നും വിനായകന്‍ പറഞ്ഞു. താന്‍ ഉമ്മന്‍ചാണ്ടിയെ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമര്‍ശിച്ചത് മാധ്യമങ്ങളെയാണെന്നും വിനായകന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലിയോട് മര്യാദ കാണിച്ചില്ലെന്നും ആ ദിവസങ്ങളിലെ അഭിനയത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കൊടുക്കേണ്ടത് അവര്‍ക്കാണെന്നും വിനായകന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ കാസര്‍ഗോള്‍ഡിന്റെ പ്രമോഷന്റെ ഭാഗമായി സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ പ്രതികരണം. 

വിനായകന്‍ പറഞ്ഞത്: 

സിനിമയില്‍ ഞാന്‍ ഇപ്പോള്‍ സെലക്ടീവാണ്. കാരണം ജയിലര്‍ കഴിഞ്ഞിട്ട് ഞാനിനി ഏത് പടം ചെയ്യണം, ഞാന്‍ സെലക്ട് ചെയ്‌തേ പറ്റു. ഇത്രേം വലിയ ഒരു ഹിറ്റ് പടം ചെയ്ത ശേഷം ഞാന്‍ പെട്ടെന്ന് ഏതെങ്കിലും ഒരു പടം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും താഴേക്ക് പോകും. എപ്പോഴും നമ്മളെ വലിച്ചുതാഴ്ത്താനായിട്ട് ആളുകള്‍ ഉണ്ടാകുമല്ലോ. കാര്യമെന്താണെന്ന് പോലുമറിയാതെ എന്റെ വീട്ടുകാര്‍ക്ക് വിളിച്ചുനടക്കുന്നവരുണ്ട്. ദുഷ്ടനായിട്ട് ആയിരത്തില്‍ ഒരുത്തന്‍ മതിയല്ലോ. അങ്ങനെ കുറച്ചുപേരെ ഉണ്ടാവു. അവര്‍ക്ക് ചിലപ്പോള്‍ എന്റെ നിറമായിരിക്കാം പ്രശ്‌നം, ചിലപ്പോള്‍ എന്റെ ജാതിയായിരിക്കാം. എനിക്ക് ഇത്രയും കാശ് കിട്ടിയെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊളളാന്‍ പോലും ആള്‍ക്കാര്‍ക്ക് പറ്റുന്നില്ല. അങ്ങനെയും കുറേ മനുഷ്യന്മാരുണ്ട്. 

ജയിലറില്‍ എനിക്ക് 35 ലക്ഷം രൂപയേ കിട്ടിയുളളു എന്ന് എഴുതി വിടുന്നത് വിഷങ്ങളാണ്. എനിക്ക് അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. വിനായകന് ഇത്രയൊക്കെ കൊടുത്താല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് അങ്ങനെ എഴുതിവിടുന്നത്. ഞാന്‍ ചോദിച്ചതിന്റെ ഇരട്ടി എനിക്ക് കിട്ടി. അവരെന്നെ പൊന്നുപോലെയാണ് ലൊക്കേഷനില്‍ നോക്കിയത്. 

ഉമ്മന്‍ചാണ്ടിയെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ വിമര്‍ശിച്ചത് മാധ്യമങ്ങളെയല്ലേ? നാണമാവില്ലേ ഈ പത്രക്കാര്‍ക്ക്. ചെയ്യുന്ന ജോലിയോട് ഒരു മര്യാദ കാണിക്കണ്ടേ? ഇതെന്താ അഭിനയമോ? സ്‌റ്റേറ്റ് അവാര്‍ഡ് ഇവര്‍ക്കാണ് കൊടുക്കേണ്ടത്. എന്ത് അഭിനയമായിരുന്നു. മരിച്ചവിടെ കിടന്ന് തുളളുവായിരുന്നു. അല്ലാതെ ഞാന്‍ ഉമ്മന്‍ചാണ്ടിയെ ഒന്നും പറഞ്ഞതല്ല. ആള്‍ക്കാര്‍ അത് മറിച്ചുവെന്നേയുളളു. മാധ്യമങ്ങളോടാണ് നാടകം നിര്‍ത്തുവെന്ന് പറഞ്ഞത്. എന്റെ ജാതിയും നിറവുമാണ് ഇവരുടെ പ്രശ്‌നം. ഇവരെന്ത് ചെയ്താലും ഞാന്‍ പിന്നോട്ടുപോകില്ല. ഈ ജാതിക്കാരനാണ് ഞാനെന്ന് ഉച്ചത്തില്‍ വിളിച്ചുപറയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 13 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More