നാണവും മാനവുമില്ലാത്ത ചിലരാണ് ഇപ്പോള്‍ മന്ത്രിയാകാന്‍ നടക്കുന്നത്- ഗണേഷ് കുമാറിനെതിരെ വെളളാപ്പളളി

തിരുവനന്തപുരം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നാണവും മാനവും അഭിമാനവുമില്ലാത്ത ചിലരാണ് ഇപ്പോള്‍ മന്ത്രിയാവാന്‍ നടക്കുന്നതെന്നും സ്വന്തം അച്ഛനെയും സഹോദരിയെയും ചതിച്ചയാളാണ് ഗണേഷെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയാന്‍ കാരണം അവര്‍ കുടുങ്ങും എന്നുളളതുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും വെളളാപ്പളളി പറഞ്ഞു. 

'ഒരു കെട്ടുവളളത്തില്‍ കയറ്റാന്‍ പോലും ആളില്ലാത്ത ചിലര്‍ മുന്നണികളുടെ പിന്തുണയോടെ ജയിച്ചുകയറിയാല്‍ പിന്നീട് സുല്‍ത്താനാണ് എന്നാണ് ഭാവം. പത്തനംതിട്ടയില്‍നിന്നുളള എംഎല്‍എ കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തില്‍ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തുകൂട്ടിയത്. ഭാര്യയുടെ അടിവാങ്ങിയ ആളാണ് അയാള്‍. പണത്തോടും പെണ്ണിനോടുമാണ് ഗണേഷ് കുമാറിന്റെ ആസക്തി. സിനിമാക്കാരനായതിനാല്‍ എന്തും ചെയ്യാമെന്നാണ് ഗണേഷിന്റെ വിചാരം'- വെളളാപ്പളളി നടേശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഫെനി ബാലകൃഷ്ണന്‍ തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അയാള്‍ ഭൂലോക ഫ്രോഡാണെന്നും വെളളാപ്പളളി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നില്‍ ഗണേഷ് കുമാറാണെന്ന് ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജോസ് കെ മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേരുകള്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എഴുതിച്ചേര്‍ത്തതാണെന്നും ഫെനി പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More