'എന്റെ മരണശേഷവും എല്ലാവര്‍ഷവും ഒരുകോടി നിങ്ങള്‍ക്കായെത്തും'; ഭിന്നശേഷിക്കാര്‍ക്കുളള ആശുപത്രിക്ക് സഹായവുമായി യൂസഫലി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായുളള ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കാനുളള മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ സ്വപ്‌ന പദ്ധതിക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങില്‍വെച്ച് ഒന്നരക്കോടി രൂപയുടെ ചെക്ക് യൂസഫലി ഗോപിനാഥ് മുതുകാടിന് കൈമാറി. കഴക്കൂട്ടത്തുളള ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍വെച്ചാണ് ചെക്ക് കൈമാറിയത്. തന്റെ മരണശേഷവും എല്ലാ വര്‍ഷവും ഒരു കോടി രൂപ വീതം നിങ്ങളുടെ കയ്യിലെത്തുമെന്നും അങ്ങനെ വേണമെന്ന് താന്‍ എഴുതിവയ്ക്കുമെന്നും എം എ യൂസഫലി പറഞ്ഞു. നിറകണ്ണുകളോടെയാണ് ഗോപിനാഥ് മുതുകാട് യൂസഫലിയുടെ വാക്കുകള്‍ സ്വീകരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അന്താരാഷ്ട്ര നിലവാരത്തിലുളള അതിവിപുലമായ ഭിന്നശേഷി പുനരധിവാസ കേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസര്‍ഗോട്ടുളള കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുളളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുളള മലബാറിലെ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുക. അന്തര്‍ദേശിയ നിലവാരത്തിലുളള ക്ലാസ്മുറികള്‍, പ്രത്യേകം തയാറാക്കിയ സിലബസ്, അതിനനുസരിച്ചുളള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, തെറാപ്പി സെന്ററുകള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍ തുടങ്ങിയവ കാസര്‍ഗോഡ് ആരംഭിക്കുന്ന സെന്ററിലുണ്ടാകും.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More