എറിയുന്നവർക്ക് 'ഫിനിഷ് ലൈൻ' എന്നൊന്നില്ല: നീരജ് ചോപ്ര

എറിയുന്നവർക്ക് 'ഫിനിഷ് ലൈൻ' എന്നൊന്നില്ല, ഓരോ തവണയും കൂടുതല്‍ ദൂരത്തിലേക്കെത്താനാണ് ശ്രമിക്കുന്നതെന്ന് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടികൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയതിനു പുറമെ, ഏഷ്യൻ ഗെയിംസിലും (2018), കോമൺവെൽത്ത് ഗെയിംസിലും (2018) നീരജ് സ്വര്‍ണ്ണം നേടിയിരുന്നു. 2016-ൽ ജൂനിയർ ലോക ചാമ്പ്യനായ അദ്ദേഹം 2017-ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടവും നേടിയിരുന്നു. 

കിരീടങ്ങള്‍ പലതും നേടുന്നുണ്ടെങ്കിലും ഇനിയുമൊരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ടെന്നു പറയുകയാണ്‌ നീരജ് ചോപ്ര. എത്ര മെഡലുകള്‍ നേടിയാലും കൂടുതല്‍ ദൂരത്തേക്ക് എറിയാന്‍ ഉള്ളില്‍നിന്നാരോ പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാം നേടിയെന്ന് ഒരിക്കലും തോന്നരുതെന്നാണ് ഏക പ്രാര്‍ത്ഥന. എല്ലാ ചാമ്പ്യന്‍ഷിപ് വേദികളിലും ഇന്ത്യന്‍ പതാക ഉയരണം. എല്ലാ മത്സരയിനങ്ങളില്‍നിന്നും കൂടുതല്‍ മെഡലുകള്‍ ലഭിക്കണം. അതിനായി എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും - എന്നും നീരജ് ചോപ്ര പറഞ്ഞു. 

88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.  ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 'ഈ വർഷം 90 മീറ്റർ എറിയണമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇടയ്ക്ക് ഞരമ്പിന് പരിക്ക് വന്ന് പ്രശ്നം സൃഷ്ടിച്ചു. എന്നാല്‍ ആ ലക്ഷ്യം മറികടക്കുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ എപ്പോഴാണെന്ന് അറിയില്ല. സ്ഥിരതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ്‌ പ്രാക്ടീസ് ചെയ്യുന്നത്. എത്ര കഠിനാധ്വാനം ചെയ്യാനും ഞാന്‍ തയ്യാറാണ് - 25 കാരനായ ചോപ്ര പറഞ്ഞു.

Contact the author

Sports Desk

Recent Posts

National Desk 8 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More