കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് വേഷങ്ങള്‍ കിട്ടുന്നില്ല - തമന്ന

കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് സിനിമയില്‍ ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തെന്നിന്ത്യന്‍ അഭിനേത്രി തമന്ന. കാണാന്‍ ഭംഗിയുള്ളവരേ ഐറ്റം ഡാന്‍സും മറ്റു ഗ്ലാമറസ് വേഷങ്ങളും ചെയ്യിക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. കാണാന്‍ ഭംഗിയുള്ളവര്‍ക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ല എന്ന കാഴ്ചപാടാണ് പ്രധാന കാരണമായി തോന്നുന്നത്. റിയലിസ്റ്റ് വേഷങ്ങള്‍ ചെയ്യുന്നത്ര പണി ഗ്ലാമറസ് വേഷം ചെയ്യുമ്പോഴും ഉണ്ട്. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ‘ആക്രി സച്ച്’ എന്ന സീരിസിന്റെ റിലീസ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു തമന്ന.

സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ആളുകൾ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തമന്ന പറഞ്ഞു. അടുത്തിടെ റിലീസ് ആയ രണ്ട് വെബ് സീരിസുകളില്‍ (ജീ കർദാ, ലസ്റ്റ് സ്റ്റോറീസ് 2) വളരെ ബോള്‍ഡായ കഥാപാത്രങ്ങളെയാണ് തമന്ന അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ചില ഇന്റിമേറ്റ് രം​ഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. മോശം മനോനിലയുള്ളവര്‍ ചുറ്റിലും മോശം കാര്യങ്ങള്‍ മാത്രമേ കാണൂ. ഒന്നോ രണ്ടോ രം​ഗങ്ങളുടെ പേരിൽ ഒരു അഭിനേതാവിനെ എങ്ങനെയാണ് ധാർമ്മികമായി വിലയിരുത്തുക? ഈ കാലത്തും ഇതുപോലെ ചിന്താഗതിയുള്ളവരുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും തമന്ന പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടപഴകിയുള്ള രംഗങ്ങളിലെ ലിംഗ വിവേചനത്തെക്കുറിച്ചും അഭിമുഖത്തിൽ തമന്ന സംസാരിച്ചു. ഇന്റിമേറ്റ് രംഗങ്ങൾ അവതരിപ്പിക്കുന്നതിന് പുരുഷ അഭിനേതാക്കളെ ആരും വിമർശിക്കാറില്ല. എന്നാൽ ഇതേ രം​ഗം ഒരു നടിയാണ് ചെയ്യുന്നതെങ്കിൽ ആളുകൾ അവളെ വിലയിരുത്താൻ സമയം പാഴാക്കാറില്ല. എല്ലാത്തരം റോളുകളും ചെയ്ത് കരിയറിൽ വളരണമെന്നാണ് ആ​ഗ്രഹിക്കുന്നത്. ഒരു വെബ്സീരീസിലെ രം​ഗത്തിന്റെ പേരിൽ ഈ രീതിയിലുള്ള വിമർശനം പ്രതീക്ഷിച്ചില്ലെന്നും തമന്ന വ്യക്തമാക്കി. 

Contact the author

Entertainment Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More