'എന്നെയും പ്രാർഥനയിൽ ഉൾപ്പെടുത്തണം'; ഉംറ നിര്‍വഹിക്കാന്‍ രാഖി സാവന്ത് മക്കയില്‍

വിവാദങ്ങളുടെ തോഴിയായ ബോളിവുഡ് നടി രാഖി സാവന്ത് ഇപ്പോൾ ഭക്തിയുടെ മാര്‍ഗ്ഗത്തിലാണ്. നടന്‍ ആദില്‍ഖാന്‍ ദുറാനിയുമായുള്ള പ്രണയം മതംമാറ്റത്തിലും വിവാഹത്തിലുമെത്തിയെങ്കിലും ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം ബന്ധം വിടുകയായിരുന്നു. ശേഷം ദുറാനിക്കെതിരെ ലൈംഗീകാരോപണംവരെ ഉന്നയിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മക്കയില്‍ ഉംറക്കെത്തിയ വീഡിയോ പങ്കുവെച്ച് താരം വീണ്ടും വൈറലായിരിക്കുന്നത്.

ആദ്യമായി ഉംറ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിന്ന്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ക്ക് വേണ്ടി ഞാനും പ്രാര്‍ത്ഥിക്കും എന്ന് രാഖി ട്വീറ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്നുള്ള ഒരു വീഡിയോ മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്. 10 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രാഖിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോൾ ലഭ്യമല്ല. അത് ആദില്‍ ഹാക്ക് ചെയ്തിരിക്കുകയായാണെന്നാണ്‌ അവര്‍ ആരോപിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദിൽ ഖാൻ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്‍ലാം മതം സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹേതര ബന്ധം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദിൽ അറസ്റ്റിലായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റിൽ വെച്ച് രാഖിക്കെതിരെ ​ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ആദിലും ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് രാഖിയുടെ തീര്‍ഥയാത്ര.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More