അധ്യാപക സമൂഹത്തിനു തന്നെ കളങ്കം; അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ മുഴുവന്‍ അധ്യാപകരും ശബ്ദമുയര്‍ത്തണം- അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കാന്‍ സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കുന്ന അധ്യാപികയുടെ വീഡിയോ വൈറലായതിനുപിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപി പടര്‍ത്തുന്ന വിദ്വേഷത്തില്‍നിന്ന് അധ്യാപകരും മുക്തരായിട്ടില്ലെന്നാണ് വീഡിയോ തെളിയിക്കുന്നതെന്നും വിദ്വേഷം പടര്‍ത്തുന്ന ബിജെപിയുടെ അജണ്ടയുടെ ഫലമാണ് വിദ്യാര്‍ത്ഥികളോട് സഹപാഠിയെ അടിക്കാന്‍ അധ്യാപിക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'മുസഫര്‍ നഗറില്‍നിന്നുളള ഒരു വൈറല്‍ വീഡിയോയില്‍, ഒരു അധ്യാപിക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിയെ മറ്റ് കുട്ടികളെ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കണ്ടു. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ വര്‍ഗീയ അജണ്ട ശരിയാണെന്ന് തെളിയിക്കാന്‍ ഈ വീഡിയോ ജി 20 യോഗത്തില്‍ കാണിക്കണം. ഇത്തരം അധ്യാപകര്‍ അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണ്. ഈ അധ്യാപികയ്ക്ക് ശിക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുഴുവന്‍ അധ്യാപകരും ശബ്ദമുയര്‍ത്തണം'- അഖിലേഷ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മുസഫര്‍നഗര്‍ കുബ്ബപ്പൂരിലെ നേഹാ പബ്ലിക് സ്‌കൂളിലാണ് രാജ്യത്തെ ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്. കേവലം ഏഴുവയസു മാത്രം പ്രായമുളള മുസ്ലീം  വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന അധ്യാപികയുടെ വീഡിയോയാണ് പുറത്തുവന്നത്. തൃപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും മറ്റ് വിദ്യാര്‍ത്ഥികളോട് അവന്റെ മുഖത്തടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുളളത്. അധ്യാപികയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി വന്ന് കുട്ടിയുടെ മുഖത്തടിക്കുന്നതും, സഹപാഠിയെ അടിക്കാന്‍ മടിച്ചുനിന്ന വിദ്യാര്‍ത്ഥികളോട് ശക്തിയായി അടിക്കാന്‍ പറഞ്ഞ് അധ്യാപിക ശകാരിച്ച് ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. മുസ്ലീം വിദ്യാര്‍ത്ഥികളെ താന്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യാറുണ്ടെന്ന് അധ്യാപിക പറയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
Contact the author

National Desk

Recent Posts

National Desk 4 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 8 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More