ഏതൊരു അഭിനേതാവിന്റെയും കരിയറില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാവാമെന്ന് നടന്‍ നിവിന്‍ പോളി. ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നില്ലെന്നും സിനിമാ സെലക്ഷന്‍ പാളിപ്പോയിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. സിനിമകളുടെ സെലക്ഷന്‍ പാളിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു നിവിന്റെ മറുപടി.
'സിനിമകളുടെ സെലക്ഷനൊക്കെ പാളിയിട്ടുണ്ട്. ഇനിയും പാളും. നമ്മള്‍ അങ്ങനെ ഭയങ്കര ബുദ്ധിയുളള ആളൊന്നുമല്ലല്ലോ. ഒരാള്‍ കഥ വന്ന് പറയുന്നു. പേഴ്‌സണലി എനിക്കത് ചെയ്യാന്‍ തോന്നുന്നു. അത് ചെയ്യുന്നു. ചിത്രം ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പരാജയപ്പെടും. ഒട്ടും വിജയിക്കില്ലെന്ന് കരുതിയ ചിത്രങ്ങള്‍ ഹിറ്റാവും. സെലക്ഷന്‍ എന്ന പ്രോസസില്‍ 100 ശതമാനം വിജയം നമുക്ക് പറയാനാവില്ല. സിനിമ നന്നായാല്‍ സെലക്ഷന്‍ നന്നായെന്ന് പറയും. പരാജയപ്പെട്ടാല്‍ സെലക്ഷന്‍ മോശമായെന്ന് പറയും. എന്നെ സംബന്ധിച്ച്, എനിക്ക് മനസിന് ഇഷ്ടമാവുന്ന സിനിമകള്‍ ചെയ്തുപോവുകയാണ്'- നിവിന്‍ പോളി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഭാഗ്യം കൊണ്ടുമാത്രം സിനിമയില്‍ വന്നയാളാണ് ഞാന്‍. പിന്നീട് തുടരെത്തുടരെ നല്ല സിനിമകളും നല്ല സംവിധായകരെയും കിട്ടി. അതൊരു വലിയ ഉത്തരവാദിത്തമായാണ് ഞാന്‍ കാണുന്നത്. ഒരു സിനിമയുടെ വിജയം അതിന്റെ പ്രേക്ഷകന്റെ കയ്യിലാണ്. പ്രേക്ഷകരാണ് സിനിമയുടെ ഭാവി തീരുമാനിക്കേണ്ടത്. പോസിറ്റീവ് റിവ്യു ആണെങ്കില്‍ സന്തോഷമായിരിക്കും. റിവ്യൂസില്‍നിന്ന് കാര്യങ്ങള്‍ മനസിലാക്കി ഇംപ്രൂവ് ചെയ്യും. ഇംപ്രൂവ് ചെയ്തും പാഠങ്ങള്‍ പഠിച്ചുമാണ് മുന്നോട്ടുപോകുന്നത്'- നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.