ബംഗളുരു: രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനാവില്ലെന്ന് നടന് പ്രകാശ് രാജ്. 'നമ്മുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍, കുട്ടികള്‍ അനാഥരാക്കപ്പെടുമ്പോള്, ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, ക്ഷമിക്കണം. എനിക്ക് വ്യാജ ദേശീയത ആഘോഷിക്കാനാവില്ല. ക്ഷമിക്കണം എനിക്ക് സന്തോഷമില്ലാത്ത ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാവില്ല'- പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. മണിപ്പൂരില്‍ കലാപം തുടരുന്ന പശ്ചാത്തലത്തിലാണ് 'അണ്‍ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ'-എന്ന ഹാഷ്ടാഗോടെ നടന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാവില്ല. കൊളളക്കാരുടെ ഘോഷയാത്ര മുറ്റത്തുകൂടെ കടന്നുപോകുമ്പോള്‍, മരണപ്പെട്ടവര്‍ സംസ്കാരത്തിനായി വീടുകളില്‍ കാത്തുകിടക്കുമ്പോള്‍, ഓരോ വീടും ശ്മശാനമാകുമ്പോള്‍ നിങ്ങള്‍ക്കെങ്ങിനെ പതാക ഉയര്‍ത്താനാകും? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ക്ഷമിക്കണം, ഞാന്‍ എന്റെ രാജ്യത്തോടൊപ്പം കരയുകയാണ്. എനിക്ക് നിങ്ങളോടൊപ്പം എങ്ങനെ ആഘോഷങ്ങളില്‍ പങ്കെടുക്കാനാവും? കൊലയാളിയുടെ പ്രസംഗത്തിന് മരണപ്പെട്ടയാള്‍ മാത്രമേ കയ്യടിക്കുകയുളളു. ഞാന്‍ മരിച്ചിട്ടില്ല. എനിക്ക് നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിയില്ല'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.