സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക്ക്; തെരഞ്ഞെടുപ്പായതുകൊണ്ടാണ് സ്വീകരിച്ചതെന്ന് എന്‍എസ്എസ്

കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. എന്‍എസ്എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തുന്ന നിലപാടാണെന്നും വിശ്വാസത്തെ വര്‍ഗീയ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചയാളാണ് സുകുമാരന്‍ നായരെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. ആര്‍എസ്എസ് അല്ല എന്‍ എസ് എസെന്നും ഇടതുപക്ഷത്തോട് വിയോജിക്കാനല്ല, യോജിക്കാനാണ് എന്‍എസ്എസിന് കാരണങ്ങളുളളതെന്നും ജെയ്ക്ക് പറഞ്ഞു. 

'തൃശൂരില്‍നിന്ന് മത്സരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചുകയറാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ബിജെപിയുടെ പ്രമുഖനായ ഒരു വ്യക്തി വര്‍ഗീയ അജണ്ടയുമായി എന്‍എസ്എസ് ആസ്ഥാനത്തെത്തി. അദ്ദേഹത്തെ അവിടുന്ന് പുറത്താക്കി സുകുമാരന്‍ നായര്‍ പറഞ്ഞത് രണ്ടാമതൊരു കാവിയുമായി ആരും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ട എന്നായിരുന്നു. അതായത് വര്‍ഗീയ രാഷ്ട്രീയവുമായി വിശ്വാസത്തെ വിലയ്‌ക്കെടുക്കാന്‍ ആരും വരേണ്ടെന്ന് പറഞ്ഞ് മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറുപ്രകടിപ്പിച്ച അനുഭവമുണ്ട് എന്‍എസ്എസിന്'- ജെയ്ക്ക് സി തോമസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായതുകൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സ്വാഭാവികമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. 'സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. ജെയ്ക്ക് വന്നു, ചാണ്ടി ഉമ്മന്‍ വന്നു. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയും വരും. അത് സാധാരണമാണ്'- സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More