മുസ്‌ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ഡൽഹി: ഹരിയാനയിലെ വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്‍പാകെ ഹാജരായത്. 'ഗുഡ്ഗാവിൽ സംഭവിച്ചത് വളരെ ഗുരുതരമായ ഒരു കാര്യമാണ്. നിങ്ങള്‍ ഈ മുസ്ലിംകളെ ജോലിക്കെടുത്താൽ നിങ്ങൾ രാജ്യദ്രോഹികൾ' ആകുമെന്ന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ആഹ്വാനം ചെയ്തത്. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്ന് സിബല്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും ഹർജി ഉച്ചയ്ക്കുശേഷം പരിശോധിക്കും. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരിയാനയിലെ ഹിസാറിലൂടെ സംഹസ്ത് ഹിന്ദു സമാജിന്റെ നേതൃത്വത്തില്‍ ഒരു ഘോഷയാത്ര നടന്നിരുന്നു. അതിനിടെയാണ് പ്രദേശവാസികള്‍ക്കും കടയുടമകൾക്കും മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം ഉയര്‍ന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുപ്രീം കോടതിയുടെ പ്രത്യേക നിർദേശം അവഗണിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്താനും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി നടന്നതിന്‍റെ 27-ലധികം തെളിവുകളാണ് അഭിഭാഷക സുമിത ഹസാരി മുഖേന സാമൂഹിക പ്രവർത്തകയായ ഷഹീൻ അബ്ദുല്ല കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

കോടതിയിൽ സമർപ്പിച്ച വീഡിയോയുടെ ട്രാന്‍സ്ക്രിപ്റ്റ് ദ ടെലഗ്രാഫ് ഓണ്‍ലൈന്‍ പബ്ലിഷ് ചെയ്തത് ഇപ്രകാരമാണ്: 'എല്ലാ കടയുടമകളുടെയും ശ്രദ്ധയ്ക്ക്... നിങ്ങളുടെ കടയിൽ മുസ്ലീങ്ങൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരെ ഉടൻ പുറത്താക്കുക. നിങ്ങൾക്ക് രണ്ട് ദിവസം സമയം തരും. അതിനുശേഷവും മുസ്ലിമിന് ജോലി നല്‍കുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കും. കൂടാതെ, അത്തരക്കാരുടെ കടയുടെ പുറത്ത് ബഹിഷ്കരണ പോസ്റ്റർ ഒട്ടിക്കുകയും ചെയ്യും'.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More