എനിക്ക് നഷ്ടമായത് ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെ; സിദ്ധിഖിനെക്കുറിച്ച് ലാല്‍

സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് നടനും സംവിധായകനുമായ ലാല്‍. പതിനാറാം വയസുമുതല്‍ തങ്ങള്‍ കൂട്ടുകാരായിരുന്നെന്നും അന്നുമുതല്‍ സിദ്ധിഖിനെ അടുത്തറിയാമെന്നും ലാല്‍ പറഞ്ഞു. ജീവിതാവസ്ഥകളും തങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറി വന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നെന്നും കഥാപരമായ കാര്യങ്ങളെച്ചൊല്ലി മാത്രമേ തങ്ങള്‍ തര്‍ക്കിച്ചിട്ടുളളുവെന്നും ലാല്‍ മാതൃഭൂമിയില്‍ എഴുതി. 

'എല്ലാ കൂട്ടുകാരെയും പോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. അതൊന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തര്‍ക്കങ്ങളായിരുന്നു. പക്ഷെ ഒരാള്‍ പറയുന്നത് ശരിയാണെന്ന് ഞങ്ങളില്‍ ആര്‍ക്കാണോ ആദ്യം തോന്നുന്നത് അവിടെ വഴക്ക് അവസാനിക്കും. ഞങ്ങള്‍ക്കിടയില്‍ ഈഗോ ഉണ്ടായിട്ടില്ല. സിദ്ധിഖ് ലാലില്‍ നിന്നും സിദ്ധിഖും ലാലുമായി വേര്‍പിരിയുക എന്നതും ഒന്നിച്ചെടുത്ത തീരുമാനമാണ്. അതിലും വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ചെറുകണിക പോലും ഉണ്ടായിട്ടില്ല. സിദ്ധിഖ് ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വിടചൊല്ലുന്നത് ലോകത്തെ ഏറ്റവും നല്ല സുഹൃത്താണെന്ന്'- ലാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണി മുതല്‍ 11.30 വരെ കടവന്ത്ര രാജീവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പളളിക്കരയിലെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം ആറുമണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം.

മൂന്നുപതിറ്റാണ്ടിലേറെയായി മലയാള സിനിമാ മേഖലയില്‍ സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ സജീവമായിരുന്നു സിദ്ധിഖ്. നാട്ടിക കലാസംഘത്തിലൂടെയാണ് സിദ്ധിഖ് കലാരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകാരനായി തിളങ്ങി. 1989-ല്‍ റാം ജി റാവു സ്പീക്കിംഗ് എന്ന സിനിമ സംവിധാനം ചെയ്താണ് സിദ്ധിഖ് സ്വതന്ത്ര്യ സംവിധായകനായത്. റാംജിറാജു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. ഈ സിനിമകളുടെ തിരക്കഥയൊരുക്കിയതും ഇരുവരും ചേര്‍ന്നാണ്. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ സിദ്ധിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 17 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More